jafer

തിരുവനന്തപുരം: വഴിയോര ഫ്രൂട്സ് തട്ടുകടയിൽ നിന്ന് ഫ്രൂട്സ് മോഷണം നടത്തിയ പ്രതിയെ പിടികൂടി. വട്ടിയൂർക്കാവ് മീൻ മാർക്കറ്റിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ജാഫർ ഹുസൈനെയാണ് (33) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വാഴമുട്ടം സ്‌കൂളിന് സമീപത്തെ ഫ്രൂട്സ് കടയിൽ നിന്നാണ് രാത്രികാലങ്ങളിൽ ഫ്രൂട്സ് മോഷണം നടത്തിയിരുന്നത്.തട്ടുകടയുടെ ഉടമസ്ഥനായ തിരുവല്ലം മേനിലം സ്വദേശി സുരേഷ് കുമാറിന്റെ പരാതിയെത്തുടർന്ന് കോവളം എസ്.എച്ച്.ഒ പ്രൈജുവിന്റെ നിർദ്ദേശപ്രകാരം ഈ ഭാഗങ്ങളിൽ രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു.എ.എസ്.ഐമാരായ ബിനു കുമാർ, മുനീർ, സി.പി ഓമാരായ പ്രമോദ്, ലജീവ്, ശ്യാംകൃഷ്ണൻ , ഹോം ഗാർഡ് ഉദയകുമാർ എന്നിവരടങ്ങിയ നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ മറ്റ് കടകളിൽ നടന്ന സമാനമായ മോഷണം ഇയാൾ നടത്തിയോ എന്ന സംശയവും പൊലീസിനുണ്ട്.