തിരുവനന്തപുരം: മലയാളം സർവകലാശാല ഡി ലിറ്റ് ബിരുദം നൽകി ആദരിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ ദൃശ്യവേദിയുടെ ആഭിമുഖ്യത്തിൽ ആദരിക്കും. ഇന്ന് വൈകിട്ട് 5.30ന് കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ഔട്ട് സ്റ്റാൻഡിംഗ് കോൺട്രിബ്യൂഷൻ ഇൻ കാർഡിയാക് കെയർ പുരസ്കാരം നേടിയ ഡോ. ആർ.അജയകുമാറിനെയും ടവേൾഡ് ആർക്കിടെക്ചർ കമ്മ്യൂണിറ്റി അവാർഡ് നേടിയ ശ്രീജിത്ത് ശ്രീനിവാസ്,മലയാള വ്യാകരണ ഗ്രന്ഥം എഴുതിയ ശ്രീജ എന്നിവരെയും ആദരിക്കുന്നു.ഡോ.പി.വേണുഗോപാലൻ, എസ്. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് കലാമണ്ഡലം കൃഷ്ണദാസിന്റെ മേളപദവും സദനം കൃഷ്ണൻകുട്ടിയുടെ സുഭദ്രാഹരണം കഥകളിയും നടക്കും.