തിരുവനന്തപുരം:എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എൻ.കൃഷ്‌ണൻപിള്ള നാടകോത്സവം സമാപിച്ചു.സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാൽ നാടകസംവിധായകരെ ആദരിച്ചു. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായി. കൃഷ്‌ണപിള്ളയുടെ ചെങ്കോലും മരവുരിയും എന്ന നാടകത്തെ കുറിച്ച് കട്ടപ്പന ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.വിനീത് വി.എസ് മുഖ്യപ്രഭാഷണം നടത്തി.ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് ശ്രീകുമാർ മുഖത്തല,​ അഭിഷേക് രംഗപ്രഭാത്,​ അജയ് ശിവറാം,​ കാര്യവട്ടം ശ്രീകണ്ഠൻ നായർ,​ സുധി ദേവയാനി,​ അനന്തപുരം രവി തുടങ്ങിയവർ സംസാരിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും ഡോ.ബി.വി.സത്യനാരായണ ഭട്ട് നന്ദിയും പറഞ്ഞു. തുടർന്ന് ചെങ്കോലും മരവുരിയും എന്ന നാടകം അരങ്ങേറി.