തിരുവനന്തപുരം: സി.ഐ.ടി.യു 52ാം സ്ഥാപക ദിനമായ ഇന്ന് ജില്ലയിൽ രക്തദാന ക്യാമ്പുകളും ശുചീകരണ പ്രവർത്തനവും സംഘടിപ്പിക്കാൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രക്തദാന ജില്ലാ തല ക്യാമ്പ് മെഡിക്കൽ കോളേജ് കാമ്പസിൽ രാവിലെ 8.30ന് ജില്ലാ സെക്രട്ടറി സി. ജയൻബാബു ഉദ്ഘാടനം ചെയ്യും.

ശുചീകരണ യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 83 മേഖലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി വർഗീയതയ്‌ക്കെതിരെ വർഗ ഐക്യ പ്രതിജ്ഞയും തൊഴിലാളികൾ ചൊല്ലും.