
വിഴിഞ്ഞം:സി.പി.ഐ കോവളം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നൗഫൽ രക്തസാക്ഷി പ്രമേയവും മഹേഷ് അഴകി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സിന്ധുരാജൻ,മന്ത്രി ജി.ആർ.അനിൽ,ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി.പി.ഉണ്ണികൃഷ്ണൻ,കെ.എസ്. അരുൺ, ഇന്ദിരാ രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വെങ്ങാനൂർ ബ്രൈറ്റ്, കെ.എസ്. മധുസൂദനൻ നായർ, ജില്ലാ കമ്മിറ്റി അംഗം എം.എച്ച്. സലീം, അസി.സെക്രട്ടറി സി.എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.