
പോത്തൻകോട്: തോന്നയ്ക്കൽ പാട്ടത്തിൻകര വിഷ്ണുഭവനിൽ ഉണ്ണി എന്നുവിളിക്കുന്ന സുനിൽകുമാർ (45) കുളത്തിൽ വീണു മരിച്ചു. ശനിയാഴ്ച രാവിലെ കല്ലൂരിലെ കൈപ്പളി കുളത്തിന്റെ സൈഡ് വാളിൽ കിടന്ന് ഉറങ്ങിയപ്പോൾ കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ സുഹൃത്തുക്കളോടൊപ്പം കുളത്തിന്റെ കരയിൽ ഇരിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പിന്നീ ട് കുളത്തിൽ വീണു കിടന്ന സുനിൽകുമാറിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു സംസ്കാരം ഇന്ന്. ടിപ്പർ ഡ്രൈവറാണ് സുനിൽകുമാർ. ഭാര്യ: ബിന്ദു, മക്കൾ: വിഷ്ണു, വിജിൻ