തിരുവനന്തപുരം: സുദർശൻ കാർത്തികപ്പറമ്പിൽ രചിച്ച വിജ്ഞാനപ്പാന, ഭ്രാന്തസാഗരം, സൂര്യമാനസം, കാലാന്തരം, പൂർണമിദം എന്നീ ഖണ്ഡകാവ്യങ്ങളുടെ സമാഹാരമായ കാവ്യപഞ്ചകം എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും. വൈകിട്ട് 3ന് കവടിയാർ ഭാരത് സേവക് സമാജ് ഹാളിൽ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ ഡോ. എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് അദ്യപ്രതിനൽകും. ഡോ.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനാകും. ഇ.എൻ. ശ്രീലേഖ പുസ്താകവതരണം നടത്തും.