general

ബാലരാമപുരം: അന്തിയൂർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ,​ പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ,​ ബ്ലോക്ക് മെമ്പർ ആർ.എസ്. വസന്തകുമാരി,​ എം.ബി.അഖില,​ മെമ്പർ ദേവിക,​ ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ ഷാജൻ.എസ്.ബാബു എന്നിവർ സംസാരിച്ചു. ഹരിപ്രസാദ് സ്വാഗതവും സെയ്യദലി നന്ദിയും പറഞ്ഞു.