ബാലരാമപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പ്രവർത്തകയോഗം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. ജില്ലാ പ്രസിഡന്റ് ബാബു സാരംഗിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി അടൂർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റിൽ മലപ്പുറത്തുവച്ച് നടക്കുന്ന ആറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റ്, മേഖലാ സമ്മേളനങ്ങൾ നടത്തുവാനും മെമ്പർഷിപ്പ് പുതുക്കുവാനും പുതിയ അംഗങ്ങളെ ചേർക്കാനും കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, പയറ്റുവിള ശശി, കുടയാൽ സുരേന്ദ്രൻ, തുളസീധരൻ, വിശ്വനാഥൻ പയറ്റുവിള, ബാലരാമപുരം ജോയി, എബ്രഹാം തോമസ്, സേതു തുടങ്ങിയവർ സംസാരിച്ചു.