തിരുവനന്തപുരം: ഫ്രഞ്ച് നർത്തകി ബ്രിജിറ്റ് ചറ്റെയ്ഗ്നിയറുടെ ' പൊയറ്റിക്സ് ഒഫ് ജെസ്ച്ചർ' എന്ന രാജ്യാന്തര നൃത്ത ശില്പശാല ഭാരത് ഭവനിൽ സമാപിച്ചു. നർത്തകർ, അഭിനേതാക്കൾ, ഗവേഷകർ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. ഫ്രാൻസിൽ ജനിച്ച ബ്രിജിറ്റ് ചറ്റെയ്ഗ്നിയർ ക്ലാസിക്കൽ, സമകാലിക നൃത്തരൂപങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. 1987ൽ കേരള കലാമണ്ഡലത്തിൽ കലാമണ്ഡലം ലീലാമ്മയുടെ കീഴിൽ മോഹിനിയാട്ട പഠനമാരംഭിച്ച ബ്രിജിറ്റ് കലാമണ്ഡലം ക്ഷേമാവതി, ശ്രീദേവി രാജൻ എന്നിവരുടെ കീഴിലും നൃത്തം അഭ്യസിച്ചു. അടൂർ ഗോപാലകൃഷ്ണനൊപ്പം "ദി ഡാൻസ് ഓഫ് ദി എൻചാൻട്രസ്" എന്ന സിനിമയുടെ സഹ സംവിധായകയായിരുന്നു ബ്രിജിറ്റ്. കഴിഞ്ഞ 20 വർഷമായി നൃത്ത ശില്പശാലകൾ സംഘടിപ്പിക്കുന്നുണ്ട്.