ആര്യനാട്: പരിഭ്രാന്തി പരത്തിയ പെരുമ്പാമ്പിനെ പിടികൂടി. ആര്യനാട് കോട്ടക്കകം പ്ലാവിള കുഴിവിള സച്ചിദാനന്ദന്റെ വീട്ടു പരിസരത്താണ് പെരുമ്പാമ്പിനെ കണ്ടത്. വാർഡ്മെമ്പർ ശ്രീജ അറിയിച്ചതനുസരിച്ചു പരുത്തിപള്ളി വനംവകുപ്പ് ആർ.ആർ. ടി അംഗങ്ങളായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷിണി, ആർ. ആർ.ടി അംഗമായ ശരത് എന്നിവരെത്തി പെരുമ്പാമ്പിനെ പിടികൂടി. മഴക്കാലമായതിനാൽ ഒഴുക്കിൽ പെട്ടും അല്ലാതെയും പെരുമ്പാമ്പ് ഉൾപ്പടെ ജനവാസ മേഖലയിലേക്ക് എത്താം. പാറക്കൂട്ടം,കല്ലിടുക്കുകൾ, വിറകു പുര,കോഴിക്കൂട് തുടങ്ങി പലയിടത്തും ഇവ പതുങ്ങി ഇരിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.