തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനും കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിലറുമായിരുന്ന കെ.കെ.സി. നമ്പ്യാരുടെ ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് നദീറ സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാനിച്ചൽ ജയകുമാർ അദ്ധ്യക്ഷനായി. വി. മധുസൂദനൻ, ജെ. രാജേന്ദ്രകുമാർ, നെയ്യാറ്റിൻകര മുരളി, ഡി.മോഹനകുമാർ, ജെ.രാജേന്ദ്രൻ നായർ,അണിയൂർ എം.പ്രസന്നകുമാർ, സനൽ, വിജയൻ, ജയൻ, ഗാന്ധി സുരേഷ്, അജയഗോപാൽ, ജിതേന്ദ്രൻ, വിജയകുമാർ, അംബികുമാർ, ബാലകൃഷ്ണൻ നായർ, തങ്കപ്പൻ എന്നിവർ സംസാരിച്ചു.