pic1

നാഗർകോവിൽ: കഞ്ചാവുമായി ഡി.എം.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ. കളിയിക്കാവിള, ആർസി സ്ട്രീറ്റ് സ്വദേശി ലൂക്കോസിന്റെ മകൻ അലക്സ്‌ (38) ആണ് അറസ്റ്റിലായത്. ഐ.ജി അന്പുവിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മുത്തുകൃഷ്ണന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി അലക്സ്‌ ബൈക്കിൽ കഞ്ചാവുമായി കളിയിക്കാവിളയിൽ വരുമ്പോൾ പ്രത്യേക സംഘം നടത്തിയ വാഹനപരിശോധനയിലാണ് പിടികൂടിയത്. പ്രതിയുടെ കൈവശം നിന്ന് 200 ഗ്രാമം കഞ്ചാവ് പിടികൂടി. കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു.