കാട്ടാക്കട: കാട്ടാക്കട കൊമ്പാടിക്കൽ ക്ഷേത്രത്തിൽ നിന്ന് മൂന്ന് ക്യാമറകൾ മോഷണം പോയി. ഞായറാഴ്ച രാവിലെ ക്ഷേത്രഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നാല് ക്യാമറകൾ ഉണ്ടായിരുന്നതിൽ നിന്നാണ് മൂനെണ്ണെ മോഷണം പോയതെന്ന് ക്ഷേത്ര ഭാരവാഹികൾ പയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാടൻ തമ്പുരാൻ ക്ഷേത്രത്തിലേയും ദേവീക്ഷേത്രത്തിലേയും നടകൾ തുറന്നുകിടക്കുന്ന നിലയിൽ കണ്ടെത്തി. ക്ഷേത്രഭാരവാഹികൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. മോഷണശ്രമമാണോ ക്ഷേത്രത്തെ മലിനപ്പെടുത്താൻ സാമൂഹ്യവിരുദ്ധരുടെ ശ്രമമാണോ എന്ന സംശയവുമുണ്ടെന്ന ക്ഷേത്ര ഭാരവാഹികൾ പറയുന്നു.