
നെയ്യാറ്റിൻകര: കമുകിൻകോട് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധ ക്ലാസ് സംഘടിപ്പിച്ചു. അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച കവിതയേയും മറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. നെയ്യാറ്റിൻകര സി.ഐ വി.എൻ. സാഗർ, എക്സൈസ് ഓഫീസർ ലാൽ എന്നിവർ ക്ലാസുകളെടുത്തു. അസോസിയേഷൻ പ്രസിഡന്റ് സാബുകുമാർ, രക്ഷാധികാരി സതീഷ്, സെക്രട്ടറി ശാന്തകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതറാണി, വാർഡ് മെമ്പർമാരായ നിർമലകുമാരി, അഞ്ചു, രേണുക മംഗള ഭാനു എന്നിവർ പങ്കെടുത്തു.