
ആറ്റിങ്ങൽ: എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായ അഡ്വ. ജി. മധുസൂദനൻ പിള്ള വീണ്ടും പ്രസിഡന്റായി. മറ്റ് ഭാരവാഹികൾ ഡോ. സി. എസ്. ഷൈജുമോൻ (വൈസ് പ്രസിഡന്റ്) ,ബി. ഭദ്രൻ പിള്ള (മണമ്പൂര്), ബി. ജയപ്രകാശ് (നാവായ്ക്കുളം), ജി.എസ്. ബാബുദാസ് ( നഗരൂർ), ആർ. രവീന്ദ്രൻ ഉണ്ണിത്താൻ (ചെമ്മരുതി) മുത്താന അർ സുരേഷ് (കരവാരം), പി. പ്രതീഷ് കുമാർ (പള്ളിക്കൽ), കെ. മാധവക്കുറുപ്പ് (പോങ്ങനാട്), ജി.എസ്. പ്രതാപൻ (മടവൂർ), എസ്. സജിത് പ്രസാദ് (ആറ്റിങ്ങൽ), ഡോ. വിജയകുമാരൻ നായർ (കടയ്ക്കാവൂർ), ജെ. ശശിധരൻ നായർ (വർക്കല), മുരളീധരൻ നായർ (കീഴുവലം), എസ്. വേണുഗോപാലക്കുറുപ്പ് (കിളിമാനൂർ), എസ്. രാജേന്ദ്രൻ നായർ ( മുദാക്കൽ), ടി.ആർ. വേണുഗോപാൽ (ചിറയിൻകീഴ്). ടി.ആർ. ബാബു ചന്ദ്രനെ ഇലക്ടറൽ റോൾ മെമ്പറായി തിരഞ്ഞെടുത്തു.