മുടപുരം:മുടപുരം ഗവ.യു.പി.സ്കൂൾ ഈ അദ്ധ്യയന വർഷം തയ്യാറാക്കിയ നിറവ് -2022 എന്ന സ്കൂൾ മാഗസിന്റെ പ്രകാശനവും 32 വർഷം അദ്ധ്യാപന രംഗത്ത് മികച്ച സേവനം കാഴ്ച വച്ച ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാറിക്കുള്ള യാത്രഅയപ്പ് സമ്മേളനവും 31ന് ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിക്കും. വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണീ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി സ്വാഗതവും എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് ആമുഖ പ്രസംഗവും നടത്തും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. വിനിത, ജി.ഗോപകുമാർ, എസ്.സുലഭ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ, എസ്.വി. അനിലാൽ, എൻ.രഘു, ആർ.രജിത, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ആറ്റിങ്ങൽ ബി.ആർ.സി, ബി.പി.സി. പി.സജി, സ്കൂൾ മാഗസിൻ എഡിറ്റർ ബി.എസ്.സജിതൻ, എസ്.ആർ.ജി കൺവീനർ ഹിമ ആർ.നായർ എന്നിവർ സംസാരിക്കും. രാവിലെ 9 .30 മുതൽ കരോക്കെ ഗാനമേളയും മജീഷ്യൻ റാഫി മുദാക്കൽ നയിക്കുന്ന മാജിക് ഷോയും ആരംഭിക്കും.