
മുടപുരം:സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ' കോടതി വിധികളും തൊഴിലാളികളും' എന്ന വിഷയത്തെ ആസ്പപദമാക്കി സെമിനാർ സംഘടിപ്പിച്ചു.സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സെമിനാർ സംസ്ഥാന കമ്മറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.ഡോ.എ.സമ്പത്ത് വിഷയമവതരിപ്പിച്ചു.എം. മുരളി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.പയസ്,വി.വിജയകുമാർ,ഏരിയാ കമ്മറ്റിയംഗങ്ങളായ ജി. വേണുഗോപാലൻ നായർ,പി.മണികണ്ഠൻ,ജി.വ്യാസൻ തുടങ്ങിയവർ സംസാരിച്ചു.