വിതുര: കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് വിതുര പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം വിതുര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് വിതുര മാർക്കറ്റ് ജംഗ്ഷനിൽ സായാഹ്നധർണ നടത്തുമെന്ന് കർഷകസംഘം ഭാരവാഹികൾ അറിയിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക‌ർഷകസംഘം ജില്ലാവൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സി.പി.എം നെടുമങ്ങാട് ഏരിയാസെക്രട്ടറി ആർ. ജയദേവൻ, സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ. ഷൗക്കത്തലി, സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ, കർഷകസംഘം വിതുര ഏര്യാപ്രസിഡന്റ് വി. വിജുമോഹൻ,സെക്രട്ടറി പുഷ്കരാനന്ദൻ, ട്രഷറർ കെ. വിജയകുമാർ എന്നിവർ പങ്കെടുക്കും.