nalanda-varshikam

വക്കം:വക്കം നളന്ദ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം കുടുംബ കോടതി ജഡ്ജി എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സി. ശശി അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് എസ്.എച്ച്.ഒ മുകേഷ്, വക്കം സുധി,​ വക്കം മാധവൻ, ഡോ. മഞ്ജു, സരിഗാ സുരേഷ്, മാളവികാരാജ്, അദ്വിക അരുൺ, പ്ലസ് ടു, വി.എച്ച്.എസ്.സി, സി.ബി.എസ്.സി, എസ്.എസ്.എൽ.സി തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരിച്ചു. കിടപ്പ് രോഗികൾക്കുള്ള ധനസഹായം സി. ശശി നൽകി.തുടർന്ന് ജനമൈത്രി പൊലീസും ജനങ്ങളും എന്ന വിഷയത്തിൽ കടയ്ക്കാവൂർ എ.എസ്.ഐ ജയപ്രസാദ് ക്ലാസെടുത്തു.അഡ്വ.ലാലി സുനിൽ സംസാരിച്ചു.ശ്രീകുമാർ സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു.