ആറ്റിങ്ങൽ:ലൈഫ് ഇൻഷ്വറൻസ് ഏജൻസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആറ്റിങ്ങൽ ബ്രാഞ്ച് സമ്മേളനം എസ്.ഡി.എം പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു.ഡിവിഷണൽ പ്രസിഡന്റ് ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ ബ്രാഞ്ച് മാനേജർ ശ്രീരാജ് കുമാർ മുഖ്യപ്രഭാഷണവും എസ്.എസ്.നായർ ഏജൻസ് ട്രെയിനിംഗും നടത്തി.സോണൽ സെക്രട്ടറി ചക്രവർത്തി രാജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.അജയകുമാർ ( ഡിവിഷണൽ സെക്രട്ടറി ),എം.എം.ഹുസൈൻ ( ഡിവിഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ),ടി.എസ്.അനിൽ (സോണൽ എക്സിക്യൂട്ടീവ് മെമ്പർ ),മനു.സി.എസ് (സെക്രട്ടറി ),ബിനോയ് ( ട്രഷറർ)എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.എം.ഹുസൈൻ (പ്രസിഡന്റ് ),പ്രകാശൻ.ബി (സെക്രട്ടറി ),സജിത വിജയൻ (ട്രഷറർ),ജി.തുളസീധരൻ,ഷീജ (വൈസ് പ്രസിഡന്റൻമാർ ) എന്നിവരെ ബ്രാഞ്ചിന്റെ എന്നിവരെ തിരഞ്ഞെടുത്തു.