p

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പരിരക്ഷയൊരുക്കുന്ന പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്നു രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് 112 കുട്ടികൾക്കാണ് സഹായം ലഭിക്കുക. സംസ്ഥാനത്ത് അതത് ജില്ലാ കളക്ടറേറ്റുകളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം കളക്ടറേറ്റിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുക്കും.

കേരളത്തിലെ 112 കുട്ടികളിൽ 93 പേർ 18 വയസിന് താഴെയുള്ളവരാണ്. 19പേർ അതിന് മുകളിലും. പതിനെട്ടിന് താഴെയുള്ളവരിൽ കൂടുതൽ മലപ്പുറം, തൃശൂർ ജില്ലകളിൽ. പതിനെട്ടിന് മുകളിലുള്ളവരിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തു നിന്നും. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ സഹായധനം ഉൾപ്പെടെ നൽകുന്ന പദ്ധതിയാണിത്. കുട്ടികൾക്ക് ഗവൺമെന്റ് സ്‌കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് സ്‌കൂൾ ഫീസ് മടക്കി നൽകും. പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും.

പദ്ധതി ആനുകൂല്യങ്ങൾ

 ആറുവയസിന് താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ

വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം

18 മുതൽ 23 വയസുവരെയുള്ള കുട്ടികൾക്ക് മാസംതോറും സ്‌റ്റൈപന്റ്

23 വയസിൽ എത്തുമ്പോൾ മൊത്തം പത്തുലക്ഷം രൂപ സഹായം

സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ എക്‌സ് ഗ്രേഷ്യാ സഹായം

വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും,​ പലിശ പി.എം കെയേഴ്സിൽ നിന്നും അടയ്ക്കും

ക​ർ​ഷ​ക​രു​മാ​യിപ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ആ​ശ​യ​വി​നി​മ​യം​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ർ​ഷ​ക​രു​മാ​യും​ ​മ​റ്റ് ​ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തു​ന്ന​തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​പ​രി​പാ​ടി​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കേ​ന്ദ്ര​ ​കി​ഴ​ങ്ങു​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​(​സി.​ടി.​സി.​ആ​ർ.​ഐ​)​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​ന് ​ന​ട​ക്കും.​ ​കേ​ന്ദ്ര​ ​ഗ​വ​ണ്മെ​ന്റി​ന്റെ​ ​എ​ട്ടാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​വെ​ബ്കാ​സ്റ്റി​ലൂ​ടെ​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തു​ന്ന​ത്.​ ​കേ​ന്ദ്ര​ ​കൃ​ഷി​മ​ന്ത്രി​ ​ന​രേ​ന്ദ്ര​സിം​ഗ് ​തോ​മ​റും​ ​സം​ബ​ന്ധി​ക്കും.​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ,​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​ഐ.​സി.​എ.​ആ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഡോ.​ ​ത്രി​ലോ​ച​ൻ​ ​മൊ​ഹ​പാ​ത്ര,​ ​സി.​ടി.​സി.​ആ​ർ.​ഐ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എം.​എ​ൻ.​ ​ഷീ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.
ഉ​ച്ച​ ​തി​രി​ഞ്ഞു​ ​ന​ട​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ ​സെ​ഷ​നി​ൽ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യു​ടെ​ ​വി​ക​സ​ന​ത്തി​നാ​യു​ള്ള​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​പ​ദ്ധ​തി​ക​ൾ,​ ​സം​യോ​ജി​ത​ ​കൃ​ഷി​ ​രീ​തി​ക​ൾ,​ ​ഉ​ഷ്ണ​മേ​ഖ​ലാ​ ​കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ​ക്കു​ള്ള​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ദ​ഗ്ദ്ധ​ർ​ ​ക്ളാ​സെ​ടു​ക്കും.
ക​ർ​ഷ​ക​സം​ഗ​മ​വും​ ​കൃ​ഷി​യി​ട​ ​സ​ന്ദ​ർ​ശ​ന​വും​ ​പ്ര​ദ​ർ​ശ​ന​വും​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.