camp

തിരുവനന്തപുരം: "തമ്പ് , അരങ്ങി" തിയേറ്റർ അക്കാഡമിയിൽ രണ്ടുമാസം നീണ്ട കുട്ടിക്കൂടാരം കലാ ക്യാമ്പ് സമാപിച്ചു. അവധിക്കാല തിയേറ്റർ ക്യാമ്പിൽ പത്തോളം വിഭാഗങ്ങളിലായി പ്രഗത്ഭർ പരിശീലന പരിപാടികൾ നയിച്ചു. നാടകത്തിൽ ബിരുദാനന്തര ബിരുദധാരിയായ നാടക പ്രവർത്തകൻ രാജേഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടർ. ക്യാമ്പിന്റെ സമാപനാഘോഷങ്ങൾ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു. മുൻ ചീഫ് സെക്രട്ടറി ജയകുമാർ, കവി വി. മധുസൂദനൻ നായർ, സിനിമാ താരം മാലാ പാർവതി, നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ എന്നിവർ പങ്കെടുത്തു. വേദിയിൽ കുട്ടികൂടാരത്തിലെ കുരുന്നുകൾ കലാപരിപാടികളും അവതരിപ്പിച്ചു.