
വെള്ളറട: ഡാലുമുഖം ഗവൺമെന്റ് എൽ.പി.എസിൽ സംഘടിപ്പിച്ച ജ്യോതിർഗമയ ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജനിൽറോസ്, ഗ്രാമപഞ്ചായത്ത് അംഗം ജ്ഞാനദാസ്, മദർ പി.ടി.എ പ്രസിഡന്റ് ആശ ജോൺ, ഷീബ എച്ച്.എം അജിതകുമാരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം മൈലച്ചൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.പി. ശ്രീ ഉദ്ഘാടനം ചെയ്തു. പി.ടി.എ കമ്മറ്റി അംഗം സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. മൃഗശാല സൂപ്രണ്ട് കെ.സദാശിവൻ പിള്ള, പുഷ്പകുമാരൻ തുടങ്ങിയവർ സംസാരിച്ചു.