
വെള്ളറട: മുസ്ളിം ലീഗ് പാറശാല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദി കെ.എം.സി.സി നൽകിയ നിർദ്ധനർക്കുള്ള സഹായം വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പനച്ചമൂട് മുഹമ്മദ് ഹുസൈന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. കളിയിക്കാവിള ചീഫ് ഇമാം ഹാരീസ് മദനി മുഖ്യ പ്രഭാഷണം നടത്തി. വിഴിഞ്ഞം റസാക്ക്, ഹാരിസ് കരമന, സെയ്യദ്,റിഫായി, വി.കെ. ജയറാം, എസ്.സെയ്യദ്, ഷാനവാസ് ഖാൻ,നസീർ, നവാസ്, മുഹമ്മദ് ഖാൻ, സാദിഖ് തുടങ്ങിയവർ സംസാരിച്ചു. പൂഴനാട് ഷാഹീർ സ്വാഗതവും നസീർ നന്ദിയും പറഞ്ഞു.