kk

വർക്കല: നിരവധി കേസുകളിൽ പ്രതിയായ ചെമ്മരുതി മുട്ടപ്പലം ആകാശ് ഭവനിൽ ഹെൽമറ്റ് മനു എന്ന ആരോമലിനെ (22) കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കിക്കൊണ്ട് തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജി ഉത്തരവിറക്കി. വർക്കല, അയിരൂർ, കല്ലമ്പലം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. അടിപിടി, അക്രമം, അസഭ്യം പറച്ചിൽ, മാരക ആയുധങ്ങളുടെ ഉപയോഗം, സ്ഫോടക വസ്തുക്കൾ കൊണ്ടുള്ള ആക്രമണം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് ആരോമലെന്ന് പൊലീസ് പറഞ്ഞു.