തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. വി.ജെ.ടി ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പദ്മകുമാർ, ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, കരകുളം സുനിൽ, കരിക്കകം സുരേഷ്, കവടിയാർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.