തിരുവനന്തപുരം: മതസൗഹാർദ്ദം തകർക്കാനായി സംസ്ഥാനത്ത്‌ നടക്കുന്ന വർഗീയ - തീവ്രവാദ കൊലപാതകങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരെ ഉത്തരവാദപ്പെട്ട മത-സാമുദായിക നേതാക്കൾ മൗനംവെടിഞ്ഞ് മുന്നോട്ടുവരണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനായി. ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളനം ആഗസ്റ്റ് ആദ്യവാരം നടത്താനും തീരുമാനിച്ചു. എ.എം. ഹാരിസ് തൃശൂർ, കെ.എം. ഹാരിസ് എറണാകുളം, കെ.എച്ച്.എം. അഷറഫ്, കെ.എം. ഉമ്മർ, കൊല്ലകടവ് ഇഖ്ബാൽ, അഡ്വ: അഹമ്മദ് മാമൻ മലപ്പുറം, അമീർ ബദരി കോട്ടയം, വിഴിഞ്ഞം ഹനീഫ, ബീമാപള്ളി സക്കീർ, കണിയാപുരം ഇ.കെ. മുനീർ തുടങ്ങിയവർ സംസാരിച്ചു. മാള എ.എ. അഷറഫ് ചെയർമാനായും കെ.എം. ഹാരിസ് ജനറൽ കൺവീനറായും ബഷീർ തേനംമാക്കൽ ട്രഷററായും സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു.