
വക്കം:ജില്ലയിലെ കയർ വ്യവസായം സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾക്ക് പുറമെ ത്രിതല പഞ്ചായത്ത് സഹായം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്ട് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ത്രിതല പഞ്ചായത്തുകൾക്ക് നിവേദനങ്ങൾ നൽകുന്നതിന്റെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസയ്ക്ക് നിവേദനം നൽകി.യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.അനിരുദ്ധൻ,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ എസ്.പ്രകാശ്, വീരബാഹു,ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.ഷാജു,ഗ്രാമപഞ്ചായത്തംഗം ബി.നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.