
വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിൽ നിന്നും വിരമിക്കുന്ന ബി.ഡി.ഒ കെ. സുരേഷ് കുമാറിന് പൗരസ്വീകരണം നൽകും. ബി.ഡി.ഒയായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ബ്ളോക്ക് പഞ്ചായത്ത് സമിതിയുടെയും സഹജീവനക്കാരുടെയും പൗരജനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ വിവിധ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2ന് മൈലച്ചൽ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങ് നടക്കും. ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതിയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 8 ഗ്രാമപഞ്ചായത്ത് ഭരണ സാരഥികളും പങ്കെടുക്കും.