vld2-

വെള്ളറട: വെള്ളറട വി.പി.എം ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.പി.സി യൂണിറ്റിന്റെ വേനൽക്കാല ക്യാമ്പ് നേരറിവിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് എം. രാജ്മോഹൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കോവില്ലൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി. മംഗളദാസ്,സ്കൂൾ പ്രിൻസിപ്പാൾ അപർണ കെ. ശിവൻ, സി.പി.ഒമാരായ പ്രദീപ്, നിത്യ, തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ റിച്ചാർഡ് സെൻ സ്വാഗതവും അനിൽ നന്ദിയും പറഞ്ഞു. പോസ്കോ സംബന്ധമായ കേസുകളെക്കുറിച്ച് വെള്ളറട സി.ഐ എം.ആർ. മൃദുൽ കുമാറും അഗ്നി സുരക്ഷയെ സംബന്ധിച്ച് നെയ്യാർ ഡാം സ്റ്റേഷൻ ഓഫീസർ വേണുഗോപാലും ക്ളാസെടുത്തു.