ആറ്റിങ്ങൽ: കട്ടപ്പറമ്പ് ഗവ.എൽ.പി.എസിലെ കി‌ഡ്സ് പാർക്ക് ഉദ്ഘാടനവും പ്രവേശനോദ്ഘാടനവും ജൂൺ 1,​2 തീയതികളിൽ നടക്കും. 1ന് രാവിലെ 10ന് നടക്കുന്ന പ്രവേശനോത്സവം കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ആതിര. എസ് അദ്ധ്യക്ഷത വഹിക്കും. 2ന് രാവിലെ 10ന് അടൂർപ്രകാശ് എം.പി കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്യും. കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ ഫലകം അനാച്ഛാദനം നിർവഹിക്കും.