
പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബും ടെലിവിഷൻ പ്രോഗ്രാംസ് പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യ - ശ്രവ്യ - നവ മാദ്ധ്യമ ശില്പശാല പാലോട് വൃന്ദാവൻ കൺവെൻഷൻ സെന്ററിൽ സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ നിർവഹിച്ചു.
നടിയും തിരക്കഥാകൃത്തുമായ സംഗീതാമോഹൻ ക്യാമ്പ് ഡയറക്ടറായി. ലോട്ടറി ഡിപ്പാർട്ട്മെന്റ് ഇൻഫർമേഷൻ ഓഫീസർ ബി.ടി.അനിൽകുമാർ, പി.ആർ.ഡി ടി. ഇൻഫർമേഷൻ ഓഫീസർ എസ്.സതികുമാർ, റെഡ്.എഫ്.എം തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് പാർവതി നായർ, കൊച്ചി സിങ്കിമോണ്ട് സി.ഇ.ഒ പൗർണമി, മാദ്ധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ സന്തോഷ് രാജശേഖരൻ, കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസറും കേരള യൂണിവേഴ്സിറ്റി മീഡിയ കോഴ്സ് കോ-ഓർഡിനേറ്ററുമായ പ്രദീപ് മരുതത്തൂർ, സീനിയർ ഡബിംഗ് ആർട്ടിസ്റ്റ് ആൻഡ് റേഡിയോ ജോക്കി സജു, സംവിധായകർ സതീഷ് കുട്ടമത്ത് എന്നിവർ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.