ചിറയിൻകീഴ്: പെരുമാതുറ ഗവൺമെന്റ് എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ മുഖ്യാതിഥികളാവും. ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള പങ്കെടുക്കും. കെ.എസ്.സി.എ.ഡി.സി മാനേജിംഗ്‌ ഡയറക്ടർ ഷേഖ് പരീത് റിപ്പോർട്ട് അവതരിപ്പിക്കും. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതവും ഡയറക്ടർ ഓഫ് ഇൻസ്ട്രക്ഷൻസ് ജീവൻ ബാബു.കെ നന്ദിയും പറയും. സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എ. വാഹിദ്, ജെ. ബിജു, രേണുക മാധവൻ തുടങ്ങിയവർ സംസാരിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി സ്വാഗതവും പെരുമാതുറ ഗവൺമെന്റ് എൽ.പി.എസ് ഹെഡ്മിസ്ട്രസ് സുനിത ബീഗം. എൻ നന്ദിയും പറയും.