തിരുവനന്തപുരം: ധ്വനി മ്യൂസിക് ക്ലബിന്റെ വാർഷികാഘോഷം ഇന്നലെ വൈകിട്ട് ട്രിവാൻഡ്രം ക്ലബിലെ ഹോസ്‌പിറ്റാലിറ്റി സെന്ററിൽ സംഘടിപ്പിച്ചു. സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. പിന്നണി ഗായകൻ ശ്രീകാന്തിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ ഗാനമേളയും അത്താഴ വിരുന്നും നടന്നു. സറീന ബുട്ടീക്ക് സാരഥി ഷീലാ ജെയിംസിന്റെ നേതൃത്വത്തിലാണ് ധ്വനി മ്യൂസിക് ക്ലബിന്റെ പ്രവർത്തനം.