ആറ്റിങ്ങൽ: കൃഷി വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വിളംബര ജാഥയും കാർഷിക സൗഹൃദ ചങ്ങലയും നടന്നു. തിരുവനന്തപുരം കൃഷി ഓഫീസർ ബൈജു എസ്. സൈമൺ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അവനവഞ്ചേരി രാജു, ഗിരജ, നിജാം, രമ്യ സുധീർ, അഗ്രികൾച്ചർ ഓഫീസർ നൗഷാദ്, വില്ലേജ് ഓഫീസർ മനോജ്, സി.ഡി.എസ് ചെയർപേഴ്സൺ റീജ, പാടശേഖര സമതി ഭാരവാഹി പ്രഭാകരൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കണ്ണൻ ചന്ദ്രാപ്രസ്, കൃഷി ഫീൽഡ് ഓഫീസർ ജി.എസ്. പ്രമോദ് എന്നിവർ പങ്കെടുത്തു.