ആറ്റിങ്ങൽ: അവനവഞ്ചേരി പരവൂർക്കോണം ഗവ. എൽ.പി.എസിലെ പുതിയ മന്ദിരോദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സ്കൂളിൽ നടക്കുന്ന സമ്മേളനം അഡ്വ. അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ജി. തുളസീധരൻ പിള്ള,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. ഗിരിജ,​ അവനവഞ്ചേരി രാജു,​ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ എസ്. ജവാദ്,​ പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ വി. സന്തേഷ്,​ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി,​ ബി.പി.സി പി. സജി,​ ഹെഡ്മാസ്റ്രർ അജികുമാർ. ആർ,​ പി.ടി.എ പ്രസിഡന്റ് സൗമ്യ. എസ് എന്നിവർ സംസാരിക്കും.