
തിരുവനന്തപുരം: സമ്മർ സ്കൂൾ ഓർമ്മപ്പെടുത്തുന്നത് തന്റെ സ്കൂൾ കാലമാണെന്ന് നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച സമ്മർ സ്കൂളിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എൻ. മുരളി, കവി റോസ് മേരി, വി.എസ്.ബിന്ദു, സ്റ്റേറ്റ് ലൈബ്രറിയൻ പി.കെ. ശോഭന, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു. അശോകൻ തുടങ്ങിയവർ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.