
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. നെടുമങ്ങാട് തച്ചരുകോണം പാണോട് കിഴക്കുംകര തടത്തരികത്ത് വീട്ടിൽ ഫൈസലിനെയാണ് ( 20) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തത്. ഇയാൾ വീട്ടുവളപ്പിൽ മൂന്ന് കഞ്ചാവ് ചെടികളാണ് വളർത്തിയത്. റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് അറസ്റ്റ്. കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് ഫൈസലിന്റെ പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ കേസുണ്ട്.