
പാലോട്: കുറുപുഴ റസിഡന്റ്സ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും കുറുപുഴ സാംസ്‌കാരികവർദ്ധിനി ഗ്രന്ഥശാലയിൽ വച്ച് ടി.ജെ. മണികണ്ഠകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡോ. ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് ഫ്രാറ്റ് മേഖലാ സെക്രട്ടറി തെന്നൂർ ഷിനാബ് ഉദ്ഘാടനം ചെയ്‌തു. പഠനോപകരണ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ നിർവഹിച്ചു. വൈ. ചെല്ലയൻ സ്വാഗതം പറഞ്ഞു. ബീനാ രാജു, ബി ശശികുമാരൻ നായർ, രഘുവരൻ നായർ, എസ്.പ്രസാദ്, എ.എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.