പാറശാല: ഇഞ്ചിവിള റെയിൽവെ സ്റ്റേഷൻ റോഡിൽ ബോധിസത്ത്വ എഡ്യൂക്കേഷണൽ ആൻഡ് സോഷ്യൽ ട്രസ്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫിനോ ബാങ്ക് ശാഖ പ്രവർത്തനമാരംഭിച്ചു. ഫിനോ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്ന ഉപഭോക്താക്കൾക്ക് ഉടൻ തന്നെ എ.ടി.എം കാർഡ് ലഭിക്കുന്നതിന് പുറമെ എല്ലാ ബാങ്കുകളുടെയും എ.ടി.എം കാർഡ് ഉപയോഗിച്ചും ആധാർ മുഖേനയും പണം പിൻവലിക്കാം. ഞായറാഴ്ച ഉൾപ്പെടെ പ്രവർത്തിക്കുന്ന ബാങ്കിലൂടെ മണി ട്രാൻസ്‌ഫർ സൗകര്യവും ലഭ്യമാണ്.