
തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ജോർജ് ഫ്രാൻസിസ് എം.എ 31 വർഷത്തെ സേവനത്തിന് ശേഷം നാളെ സർവീസിൽ നിന്ന് വിരമിക്കും. ആയുർവേദ വകുപ്പിൽ ക്ലാർക്കായി സർക്കാർ സർവീസിൽ പ്രവേശിച്ച ജോർജ് ഫ്രാൻസിസ് 1991 ഓക്ടോബറിൽ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് ഡിപ്പാർട്ട്‌മെന്റിൽ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസറായി സേവനം ആരംഭിച്ചു.
1998ൽ എംപ്ലോയ്‌മെന്റ് ഓഫീസർ, 2010ൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ, 2012 ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, 2015ൽ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2019ൽ പൊതുജന സേവന രംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വകുപ്പിന് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.