
തിരുവനന്തപുരം: താരതമ്യം ചെയ്യുമ്പോൾ ഉമാതോമസിന്റെ അയൽപക്കത്ത് വരാൻ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മറ്റു സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. മറ്റു സ്ഥാനാർത്ഥികളെ കുറിച്ച് ആക്ഷേപിക്കുന്നില്ലെങ്കിലും അന്തസുള്ള, സംസ്‌കാരമുള്ള, കുലീനയായ മഹാരാജാസ് കോളേജിന്റെ പ്രൊഡക്ടായ ഉമ, സഹനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.