ff

ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ വിജയരാഘവൻ അച്ഛൻ വേഷത്തിലും മകളായി സുഹാസിനിയും എത്തുന്നു.ഇടവേളക്കുശേഷം ശക്തമായ കഥാപാത്രമായി സുഹാസിനി മടങ്ങിവരികയാണ്. ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്ന സുഹാസിനി കൂടെവിടെ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, സമൂഹം ,നമ്മൾ, പച്ചക്കുതിര, വാനപ്രസ്ഥം, ലൗ 24 x 7 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

. സംവിധായിക എന്ന നിലയിലും തിളങ്ങുന്ന സുഹാസിനി തെന്നിന്ത്യയിൽ സജീവമാണ്. മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, അരുൺ, ജോണി ആന്റണി, അബുസലിം എന്നിവരാണ് ഗണേഷ് രാജ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ ഒരു ഗാനരംഗം അവശേഷിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് രാജ് സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നാണ് നിർമ്മാണം.