d

തിരുവനന്തപുരം: പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റുകളുടെ മൂന്ന് ദിവസത്തെ ക്യാമ്പ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി. ഹരിലാൽ ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ കോളേജ് സ്റ്റേഷൻ ചൈൽഡ് ഫ്രണ്ട്ലി പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ" ഗുഡ് ടച്ച് ബാഡ് ടച്ച്" പ്രകാശനം ചെയ്തു.
നിർഭയയുടെ മുൻ ഡയറക്ടർ അഡ്വ. ഷാനിബാ ബീഗം ബോധവത്കരണ ക്ലാസെടുത്തു. അദ്ധ്യാപകനും നാടൻപാട്ട് കലാകാരനുമായ സൈജു നാടൻപാട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുരേഷ് കുമാർ എ.കെ. മുഖ്യപ്രഭാഷണം നടത്തി.