തിരുവനന്തപുരം: പാൽക്കുളങ്ങര വി.എം. തമ്പി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ' ഏകലോകം ഏകാരോഗ്യം ' സെമിനാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ഷിംജി. ജി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചന്ദ്രബോസ്, ലൈബ്രറി സെക്രട്ടറി ടി. ബിജുകുമാർ, പ്രസിഡന്റ് എസ്. ബാലചന്ദ്രൻ, സമാജം സെക്രട്ടറി കെ. കൃഷ്‌ണൻ നായർ എന്നിവർ പങ്കെടുത്തു.