
തിരുവനന്തപുരം: കായിക പ്രേമിയായായ സർക്കാർ ഉദ്യോഗസ്ഥന് സഹജീവനക്കാർ ക്രിക്കറ്റ് മാച്ച് കളിച്ച് യാത്രഅയപ്പ് നൽകി. നാളെ സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസർ ടി. സുരേഷിനാണ് സഹപ്രവർത്തകർ തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സൗഹൃദ ക്രിക്കറ്റ് കളിച്ച് വേറിട്ട യാത്രഅയപ്പ് നൽകിയത്.
ഇൻഷ്വറൻസ് വകുപ്പ് ജില്ലാ ഓഫീസിലെയും ഡയറക്ടറേറ്റിലെയും കായിക താരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു മത്സരിച്ചത്. ഡെപ്യൂട്ടി ഡയറക്ടർ ഷാജി വിത്സൺ ജീവനക്കാരുടെ സ്നേഹോപഹാരം നൽകി. വകുപ്പ് ഡയറക്ടർ ഡോ. വീണ മാധവൻ ആശംസകൾ നേർന്നു. ക്രിക്കറ്റ് താരവും കായിക പ്രേമിയുമായ ടി. സുരേഷ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണ്.