തിരുവനന്തപുരം: പ്രസ് ക്ലബ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന യാന മീഡിയ ഫുട്ബാൾ ടൂർണമെന്റിൽ ലീഗ് ഘട്ടത്തിൽ ഗ്രൂപ്പ് ബിയിൽ എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി കേരളകൗമുദി ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് രാവിലെ നടക്കുന്ന ക്വാർട്ടറിൽ ഏഷ്യാനെറ്റിനെ നേരിടും. മലയാള മനോരമ,​ ജനം,​ അമൃത,​ ദേശാഭിമാനി,​ മാതൃഭൂമി ടീമുകളും ക്വാർട്ടറിൽ ഇടം കണ്ടെത്തി. ഇന്ന് വൈകിട്ട് സെമിഫൈനൽ മത്സരങ്ങളും നാളെ ഫൈനലും നടക്കും. ഇന്നലെ അവസാന ലീഗ് മത്സരശേഷം നടന്ന യോഗം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.