cai

കിളിമാനൂർ:പകൽകുറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ (പാസ്‌ക്) നേതൃത്വത്തിൽ പകൽക്കുറി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കേരളത്തിലെ പ്രമുഖ ടീമുകളെ അണിനിരത്തി ക്രിക്കറ്റ് ടൂർണമെന്റും ഫുട്‌ബാൾ ടൂർണമെന്റും സംഘടിപ്പിച്ചു.വിജയികൾക്ക് ഒരുലക്ഷം രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് അരലക്ഷം രൂപയുടെ ട്രോഫിയുമാണ് സമ്മാനമായി നൽകിയത്.ക്രിക്കറ്റിൽ അറ്റ്ലസ് ട്രിവാൻഡ്രവും ഫുട്‌ബാളിൽ കൊല്ലം ബൊക്കാ ജൂനിയേഴ്സും ചാമ്പ്യൻമാരായി. ടൂർണമെന്റുകളുടെ സമാപന ചടങ്ങ് ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.ചാമ്പ്യൻടീമുകൾക്ക് അദ്ദേഹം ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.പാസ്‌ക് സെക്രട്ടറി സതീഷ് അദ്ധ്യക്ഷനായി.ഇരു ടൂർണമെന്റിലുമായി നാല്പത് ടീമുകളാണ് മാറ്റുരച്ചത്.കേരളാ ക്രിക്കറ്റ് ടീം മുൻ താരം റൈഫി വിൻസെന്റ് ഗോമസ്‌മുൻ കേരളാ രഞ്ജി ക്രിക്കറ്റ് ക്യാപ്ടൻ വി.എ. ജഗദീഷ്,ഇന്ത്യൻ ഫുട്‌ബാൾ ടീം മുൻ ഗോൾ കീപ്പർ കെ.ടി. ചാക്കോ എന്നിവരെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,സജീബ് ഹാഷിം,അടുക്കൂർ ഉണ്ണി,രഘുത്തമൻ,അനിൽ,എം.എസ് റാഫി എന്നിവർ സംസാരിച്ചു. പാസ്‌ക് ട്രഷറർ ഷിഖാൻ സ്വാഗതം പറഞ്ഞു.