മലയിൻകീഴ് :കേരള ക്ഷേത്ര സംരക്ഷണ സമിതി നീറോട്ടുകോണം ചിറ്റിയൂർ കോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശാഖ വാർഷിക സമ്മേളനം ജില്ല ട്രഷർ പൂജപ്പുര സജികുമാർ നിർവഹിച്ചു.ശാഖാ പ്രസിഡന്റ് രാജ്മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.പ്രേംകുമാർ സ്വാഗതം പറ‌ഞ്ഞു.രാഷ്ട്രീയ വികലാംഗ സംഘ് ദേശീയ ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമൻ,ബി.ജെ.പി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാർ ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് ലതികകുമാരി, മാതൃ സമിതി സെക്രട്ടറി കൃഷ്ണപ്രിയ,ക്ഷേത്ര രക്ഷാധികാരി സുരേന്ദ്ര സ്വാമി,ശാഖ ട്രഷറർ ആർ.ജെ.പ്രദീപ്,എ.ജെ.അഖിൽകുമാർ(ഉണ്ണി)എന്നിവർ സംസാരിച്ചു.